Coronavirus

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; കണ്ണൂരില്‍ കര്‍ശന നിയന്ത്രണം

THE CUE

സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയത്തും മലപ്പുറത്തും ഓരോ ആളുകള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഒരാളുടെ പരിശോധനാ ഫലം മാത്രമാണ് ഇന്ന് നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതുവരെ 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 127 പേര്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. 29150 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 28804 പേര്‍ വീടുകളിലും പേര്‍ 346 ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20821 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്കയച്ചു. ഇതില്‍ ലഭ്യമായ 19998 പരിശോധനാഫലം നെഗറ്റീവാണ്.

ഇന്ന് പോസിറ്റാവായ 11 കേസുകളില്‍ 3 എണ്ണം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. വിദേശത്ത് നിന്ന് വന്നവര്‍ 5. കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലയിലുള്ളയാളാണ്. ഇരുവരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനില്‍ വന്നവരാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെയോ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയോ ഉണ്ടാകുന്ന ആക്രമണങ്ങളെ കര്‍ക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഈ നിയമത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലുള്ള ജില്ല ഇപ്പോള്‍ കണ്ണൂരാണ്. അതുകൊണ്ട് കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും, പൊലീസ് പരിശോധന ശക്തമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരില്‍ ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും. അവശ്യവസ്തുക്കള്‍ ഓണ്‍ലൈനായി വീടുകളിലെത്തിക്കുന്ന പദ്ധവി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT