Coronavirus

ബിവറേജിലെ സമയം മാറ്റി; 10 മുതല്‍ 5 വരെ മാത്രം മദ്യ വില്‍പ്പന

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം മാറ്റി. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കുക. നിലവില്‍ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്.

ബിവറേജിലെത്തുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒന്നര മീറ്റര്‍ അകലത്തിലായിരിക്കണം ക്യൂവില്‍ നില്‍ക്കേണ്ടത്. തൊഴിലാളികള്‍ മാസ്‌ക് ധരിച്ചാണ് ബിവറേജില്‍ ജോലി ചെയ്യേണ്ടത്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. ബിവറേജിലെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പരിശോധനയും കര്‍ശനമാക്കും.

സംസ്ഥാനത്തെ ബാറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാറുകളിലെ പ്രത്യേക കൗണ്ടറുകള്‍ വഴി മദ്യവില്‍പ്പന നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT