Coronavirus

ബിവ്‌റേജ് ഔട്‌ലെറ്റുകള്‍ അടയ്ക്കും; ഇന്ന് മുതല്‍ തുറക്കില്ല

സംസ്ഥാനത്തെ ബിവ്‌റേജ് ഔട്‌ലെറ്റുകള്‍ അടയ്ക്കാന്‍ തീരുമാനം. ഇന്ന് മുതല്‍ തുറക്കില്ല. തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. എന്നുവരെ അടച്ചിടണമെന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിക്കും. എംഡിയാണ് തീരുമാനം അറിയിച്ചത്.

മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന് പ്രതിപക്ഷവും ഡോക്ടര്‍മാരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ നടപടികളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. ബാറുകള്‍ അടച്ച് പൂട്ടിയിരുന്നെങ്കിലും പ്രത്യേക കൗണ്ടറുകള്‍ വഴി മദ്യവില്‍പന നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ ജോലിക്കെത്തില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷനിലെ ഐഎന്‍ടിയുസി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. സ്വയം അവധിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനെ അറിയിച്ചിരുന്നു.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT