Coronavirus

സംസ്ഥാനത്ത് 211 പേര്‍ക്ക് കൊവിഡ്, 200 കടക്കുന്നത് ആദ്യം; ജാഗ്രത വേണ്ട സമയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും, 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സിഐഎസ്എഫിലെ ആറ് പേര്‍ക്കും എയര്‍ക്രൂവിലുള്ള ഒരാള്‍ക്കും രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ദിവസേന കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടന്നിരിക്കുകയാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഏറ്റവും ജാഗ്രത വേണ്ട സമയമാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സെക്രട്ടേറിയേറ്റിലുള്‍പ്പടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്; മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1.

കഴിഞ്ഞ 24 മണിക്കൂറിനകം 7306 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2098 പേര്‍. 177011 പേര്‍ നിരീക്ഷണത്തിലുണ്ട്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 171773 സാമ്പിളുകള്‍ ശേഖരിച്ചു. 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT