Coronavirus

കൊവിഡിന് മലേറിയയുടെ മരുന്ന്; ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കി

കൊവിഡ് രോഗപ്രതിരോധത്തിന് മലേറിയയുടെ മരുന്ന് നല്‍കാന്‍ അനുമതി. മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നാണ് കൊവിഡിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുക. ഇതിനുള്ള അനുമതി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നല്‍കി.

രാജ്യത്ത് ആവശ്യമായ മരുന്ന് സ്‌റ്റോക്കുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡ് ബാധിച്ചവരെ കൂടാതെ വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കും. മരുന്ന് കഴിച്ചതിന് ശേഷവും നിരീക്ഷണത്തില്‍ തുടരണം.

സാര്‍സ് രോഗത്തിന് മലേറിയയുടെ മരുന്ന് നേരത്തെ നല്‍കിയിരുന്നു. പതിനഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാലും ഈ മരുന്ന് നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. കണ്ണിന് അസുഖമുള്ളവര്‍ക്കും പറ്റില്ല.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT