Coronavirus

കൈ കഴുകി പൊയ്‌ക്കോളീ’ ; കൊറോണച്ചങ്ങല പൊട്ടിക്കാന്‍ ബസ് സ്‌റ്റോപ്പില്‍ ശുചീകരണ സംവിധാനമൊരുക്കി നന്മണ്ട മാതൃക 

THE CUE

പാതയോരത്ത് കൈകഴുകല്‍ സംവിധാനമൊരുക്കി കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രതയുമായി കോഴിക്കോട് നന്‍മണ്ട നിവാസികള്‍. ആരോഗ്യവകുപ്പിന്റെ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ എറ്റെടുത്ത് കാരക്കുന്നത്ത് ബസ് സ്‌റ്റോപ്പില്‍ താല്‍ക്കാലിക കൈകഴുകല്‍ സംവിധാനം സ്ഥാപിക്കുകയായിരുന്നു. യാത്ര ചെയ്ത് എത്തുന്നവര്‍ക്കും റോഡിലൂടെ കടന്നുപോകുന്നവര്‍ക്കുമെല്ലാം ഹാന്‍ഡ് വാഷും സോപ്പുമുപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യമാണ് പാതയോരം കൂട്ടായ്മ ഏര്‍പ്പെടുത്തിയത്.

ബസ് യാത്ര കഴിഞ്ഞെത്തുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് ഈ ഉദ്യമം ഉപയോഗപ്പെടുത്തുന്നത്. കൊവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃകയായിരിക്കുകയാണ് ഇത്. ഒരാളില്‍ നിന്ന് വേറൊരാളിലേക്ക് കണ്ണിചേര്‍ന്ന്‌ രോഗം പടരുമ്പോള്‍ ആ ചങ്ങല പൊട്ടിക്കുക ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് ബ്രെയ്ക്ക് ദ ചെയിന്‍ ക്യാംപയിന്‍ അവതരിപ്പിച്ചത്. സംസ്ഥാനവ്യാപകമായി മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുവരുന്നത്. രോഗത്തെ പ്രതിരോധിക്കാന്‍ തങ്ങളാലാവുംവിധമെല്ലാം ആളുകള്‍ പങ്കാളികളാവുന്നതിന്റെ ദൃഷ്ടാന്തമാണ് നന്‍മണ്ടയിലേതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT