Coronavirus

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളവരുടെ വീടിന് മുന്നില്‍ നോട്ടീസ്; സത്യവാങ്മൂലം എഴുതി വാങ്ങും

പത്തനംതിട്ടയില്‍ കൊവിഡ് സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിരീക്ഷണത്തിലുള്ളവരില്‍ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങിക്കും. വിദേശത്ത് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 274 പേര്‍ വിദേശ രാജ്യങ്ങളില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത് തിരിച്ചെത്തിയവരാണ്. നിര്‍ദേശങ്ങള്‍ മറികടന്ന് പുറത്തിറങ്ങിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 24 പേര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്തനംതിട്ട ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 10 ന് ശേഷം വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ അധികൃതരെ അറിയിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT