Coronavirus

ലോക് ഡൗണ്‍ ഇളവില്‍ തീരുമാനമായില്ല; കേന്ദ്ര നിര്‍ദേശത്തിനായി കാത്തിരിക്കും

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകളില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ വന്നതിന് ശേഷം മതി തീരുമാനമെന്നാണ് ധാരണ. മറ്റന്നാള്‍ വീണ്ടും മന്ത്രിസഭാ യോഗം ചേരും.

സംസ്ഥാനത്തിന്റെ ഇപ്പോളത്തെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോടിന്റെ സ്ഥിതിയുംആശ്വാസകരമാണ്. എന്നാല്‍ സംസ്ഥാനത്ത് ജാഗ്രത തുടരണം.

ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കടുപ്പിക്കും. രോഗം തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT