Coronavirus

സംസ്ഥാനത്ത് രണ്ടാം കൊവിഡ് മരണം : തിരുവനന്തപുരം സ്വദേശിക്ക് രോഗബാധയുണ്ടായത് എവിടെ നിന്നെന്ന് വ്യക്തതയില്ല 

THE CUE

സംസ്ഥാനത്ത് കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. ഈ മാസം 23 മുതല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗം ബാധിച്ചത് എവിടെ നിന്നാണെന്നതില്‍ വ്യക്തതയില്ല. മുന്‍ എഎസ്‌ഐയാണ് അബ്ദുള്‍ അസീസ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം നടത്തും.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം. 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോഡ് സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ചികിത്സയിലിരിക്കെ കിഡ്‌നി പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു.

ഇദ്ദേശം വിദേശത്ത് പോവുകയോ അവിടെ നിന്ന് എത്തിവയരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്തിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് രോഗബാധയുണ്ടായത്. വേങ്ങോടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷത്തെ തുടര്‍ന്നാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ എത്തുകയുമായിരുന്നു. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇദ്ദേഹം ഈ മാസം രണ്ടിന് ഒരു വിവാഹച്ചടങ്ങിലടക്കം പങ്കെടുത്തിരുന്നു.

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT