ചിത്രത്തിന് കടപ്പാട് മനോരമ  
Coronavirus

കാസര്‍ഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

THE CUE

കോവിഡ് 19 കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടര്‍ന്ന് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച ജില്ലയിലെ രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ഡി സജിത് ബാബു. ഇതേ നടപടി തുടരും. നിരീക്ഷണത്തിലിരിക്കെ ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുന്നുണ്ട്.

രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇനി വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം. ഇനിയും നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ ഇനി ഗള്‍ഫ് കാണാത്ത രിതിയാലവും തീരുമാനം
സജിത് ബാബു, ജില്ലാ കലക്ടര്‍ കാസര്‍ഗോഡ്

ഓരോ ടൗണിനും ഓരോ ഡിവൈഎസ്പിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് എസ് പി സാബു മാധ്യമങ്ങളോട് പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ ബേക്കറികള്‍ തുറന്ന് പ്രവര്‍ത്തിക്കണം. അവിടെ ജ്യൂസോ, കോഫിയോ, ചായയോ അവിടെ പാചകം ചെയ്ത് നല്‍കരുത്. ബ്രേഡ്, ബണ്‍ തുടങ്ങിയ ആഹാര സാധനങ്ങള്‍ ലഭ്യമാക്കാനാണ് ഇതെന്നും കലക്ടര്‍ സജിത് ബാബു പറഞ്ഞു.

കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തി തിങ്കളാഴ്ച ബാരിക്കേഡുകള്‍ വച്ച് അടച്ചിരുന്നു. ജില്ലയില്‍ 38 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന പൊലീസുകാരെയാണ് നിയന്ത്രണം നടപ്പാക്കാന്‍ കാസര്‍ഗോഡ് വിനിയോഗിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് രണ്ടാമത് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്തയാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. എല്ലാ പഞ്ചായത്തിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്.

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

SCROLL FOR NEXT