S_K_MOHAN
Coronavirus

സ്ഥിതി ഗുരുതരം, കണ്ണൂര്‍ ടൗണ്‍ അടച്ചിടുന്നു; സമൂഹ വ്യാപനം തടയാന്‍

കൊവിഡ് 19 സമൂഹവ്യാപനം തടയാന്‍ കണ്ണൂര്‍ ടൗണ്‍ അടച്ചിടാന്‍ തീരുമാനം. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി റോഡില്‍ താണ വരെയും തളിപ്പറമ്പ റോഡില്‍ പള്ളിക്കുന്നു വരെയും ചാലാട് ഭാഗത്തേക്ക് കുഴിക്കുന്നു വരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജന്‍ സ്‌കൂള്‍ വരെയും താഴെതെരു ഭാഗത്ത് റെയില്‍വേ അണ്‍ഡര്‍ പാസ്സ് വരെയുമുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഭാഗം കന്റൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചതിനാല്‍ 5,11,45,46,47,48,49,50,51,52,53 എന്നീ ഡിവിഷനുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി.

ദേശീയ പാതയില്‍ ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നതല്ലെന്നും യതീഷ് ചന്ദ്ര. കണ്ണൂര്‍ ടൗണിലെ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ വ്യാപാരിവ്യവസായികളുമായും ജില്ലാ പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര ആശയ വിനിമയം നടത്തി.

ജില്ലയില്‍ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി ഇ പി ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. മട്ടന്നൂരിലെ എക്‌സൈസ് വകുപ്പ് ഡ്രൈവറായിരുന്ന കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനില്‍കുമാറാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 324 ആയിട്ടുണ്ട്. ഭേദമായവര്‍ 204.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT