Coronavirus

കൊവിഡ് പരീക്ഷണ മരുന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്; കോവിഫോര്‍ ഒരുകുപ്പിക്ക് 5400 രൂപ

കൊവിഡിനെതിരെ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചു. കൊവിഡ് ബാധ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്കാണ് മരുന്ന് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് അയച്ചത്. കോവിഫോര്‍ എന്ന പേരിലാണ് മരുന്ന് വിപണിയിലെത്തിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്പനിയാണ് മരുന്ന് സംസ്ഥാനങ്ങളിലേക്ക് അയച്ചിരിക്കുന്നത്. റെംഡെസിവിര്‍ മരുന്നിന്റെ ജനറിക് പതിപ്പ് നിര്‍മിക്കാനും വിതരണം ചെയ്യാനും അനുമതി ലഭിച്ചിരിക്കുന്നത് ഈ കമ്പനിക്കാണ്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് മരുന്ന് വിതരണം. സ്വകാര്യമെഡിക്കല്‍ ഷോപ്പുകള്‍ക്ക് നല്‍കില്ല.

രണ്ടാംഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മരുന്ന് ലഭിക്കും. തിരുവനന്തപുരം, കൊച്ചി എന്നിവയാണ് പട്ടികയിലുള്ളത്. കൊല്‍ക്കത്ത, ഇന്‍ഡോര്‍, പാട്‌ന, റാഞ്ചി, ഭുവനേശ്വര്‍, ഭോപ്പാല്‍, റാഞ്ചി ഗോവ എന്നിവിടങ്ങളിലേക്കും രണ്ടാംഘട്ടത്തില്‍ മരുന്നുകളയക്കും. 100 മില്ലിംഗ്രാമുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വില.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT