Coronavirus

രാജ്യത്ത് കൊവിഡ് 19 ബാധയില്‍ മരണം അഞ്ചായി ; മരണപ്പെട്ടത് മുംബൈ സ്വദേശി 

THE CUE

രാജ്യത്ത് കൊറോണ ബാധയെ തുടര്‍ന്നുള്ള മരണം അഞ്ചായി.മഹാരാഷ്ട്ര സ്വദേശിയായ 56 കാരനാണ് മരിച്ചത്. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്വാര്‍ സ്വദേശിയാണ്. ഇദ്ദേഹത്തെ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 21 ന് മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ദേശീയ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

നിലവില്‍ മഹാരാഷ്ട്രയില്‍ 84 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഒരാള്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പിന്നീട് വ്യക്തമായി. രാജ്യത്ത് 324 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 41 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 10 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തൊട്ടാവാടി നീ.. ദുപ്പട്ട വാലി.. ; ‘ഓടും കുതിര ചാടും കുതിര’യിലെ ആദ്യ ഗാനമെത്തി

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

SCROLL FOR NEXT