Coronavirus

കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു; അവസാന പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു

കൊവിഡ് രോഗമുണ്ടായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ഇദ്ദേഹത്തിന്റെ പരിശോധനാഫലം മൂന്ന് ദിവസം മുമ്പ് നെഗറ്റീവായിരുന്നു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് മരിച്ചത്. 85 വയസ്സുണ്ടായിരുന്നു. വൃക്കരോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് വീരാന്‍കുട്ടിക്ക് കൊവിഡ് പിടികൂടിയത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. അവസാന പരിശോധനയില്‍ ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു.

ഒരു പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. അതില്‍ സംശയമുണ്ടെങ്കില്‍ വിശദമായ പരിശോധന നടത്തും. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ സ്ഥിതി വഷളാവുകയായിരുന്നു. ഇതിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വീണ്ടും കൊവിഡ് പരിശോധന നടത്തുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT