Coronavirus

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരളമുള്‍പ്പടെ 3 സംസ്ഥാനങ്ങള്‍ക്ക് 1 കോടി 25 ലക്ഷം രൂപ നല്‍കി അല്ലു അര്‍ജുന്‍ 

THE CUE

കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി അല്ലു അര്‍ജുന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കായി ഒരു കോടി 25 ലക്ഷം രൂപയാണ് താരം നല്‍കുന്നത്. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമാണ് താരം നല്‍കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊവിഡ് 19 വൈറസ് നമ്മുടെ ദൈന്യംദിന ജീവിതത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ സമയത്തും ഡോക്ടര്‍മാരും, നഴ്‌സുമാരും, പൊലീസും അടക്കമുള്ളവര്‍ സമൂഹത്തിനായി പ്രയത്‌നിക്കുകയാണ്. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കായി 1.25 കോടി രൂപ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ വൈറസിനോട് പോരാടാനുള്ള ഒരേഒരു മാര്‍ഗം പതിവായി കൈകള്‍ കഴുകുക എന്നതും ഐസൊലേഷനില്‍ കഴിയുക എന്നതുമാണ്.'- പുറത്തു വന്ന വീഡിയോയില്‍ അല്ലു അര്‍ജുന്‍ പറയുന്നു.

ആന്ധ്രാപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് നടന്‍ മഹേഷ് ബാബുവും അറിയിച്ചിരുന്നു. സര്‍ക്കാരിന്റ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മഹേഷ് ബാബു ട്വീറ്റ് ചെയ്തിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT