Coronavirus

'കൊറോണ വൈറസ് ചിലപ്പോള്‍ സ്ഥിരമായി ഇവിടെ തന്നെയുണ്ടാകും, ലോക്ക് ഡൗണ്‍ മൂലം അത്ഭുതമൊന്നും സംഭവിക്കില്ല'; ലോകാരോഗ്യസംഘടന

കൊറോണ വൈറസിനെ ചിലപ്പോള്‍ ഇല്ലാതാക്കാന്‍ സാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്തിയാലും ലോകത്തില്‍ വൈറസിനെ നിയന്ത്രിക്കുന്നതിന് വലിയ ശ്രമം ആവശ്യമായിരിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിക വിഭാഗം ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു. എച്ച്‌ഐവിയെയും മറ്റ് വൈറസുകളെയും പോലെ ചിലപ്പോള്‍ കൊറോണ വൈറസും നമുക്കിടയില്‍ തന്നെ നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറോണ വൈറസ് എപ്പോള്‍ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാകുമെന്ന കാര്യം പറയുക അസാധ്യമാണ്. നിലവില്‍ നൂറിലധികം വാക്‌സിനുകള്‍ ലോകത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചില രോഗങ്ങള്‍ക്ക് വാക്‌സിന്‍ ഉണ്ടായിട്ടും അവ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തിന് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിന് പകരം താല്‍കാലിക പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് പല രാജ്യങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാരംഭിച്ച് കഴിഞ്ഞുവെന്നും മൈക്ക് റയാന്‍ പറഞ്ഞു.

ആഗോള തലത്തില്‍ മൂന്ന് ലക്ഷത്തോളമാളുകള്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. 42.3 ലക്ഷത്തോളമാളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം പ്രത്യേ അത്ഭുതമൊന്നും നടക്കാനിടയില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT