Coronavirus

അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു, ലോകമാകെ 82,000ന് മുകളില്‍ ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനിടെ 731 മരണം.

THE CUE

കൊവിഡ് രോഗവ്യാപനം തീവ്രതയിലെത്തിയ അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. 16 മലയാളികളാണ് കൊവിഡ് ബാധയില്‍ അമേരിക്കയില്‍ ഇതുവരെ മരണപ്പെട്ടത്. യുഎസില്‍ 24 മണിക്കൂറിനിടെ 1970 പേരാണ് മരിച്ചത്. ആകെ മരണം 12,722 ആയി. ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനിടെ 731 മരണമാണ് ഉണ്ടായത്. വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 24 ആണ്.

ലോകമാകെ കൊവിഡ് ബാധിച്ച് മരിച്ചത് 82,000ന് മുകളില്‍ പേരാണ്. ഫ്രാന്‍സില്‍ 1417 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ആകെ മരണം 10,328. സ്‌പെയിനിലും മരണനിരക്കില്‍ വര്‍ധനയുണ്ടായി. 704 മരണമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് രോബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നില ഗുരുതരമായി തുടരുകയാണ്.

അമേരിക്കയില്‍ മരണപ്പെട്ട മലയാളികള്‍

പത്തനംതിട്ട കോഴഞ്ചേരി ലാലു പ്രതാപ് ജോസ് ആണ് ഫിലാഡല്‍ഫിയയില്‍ മരിചച്ചത്. 64 വയസായിരുന്നു. ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയില്‍ മേരി കോശി(80) ന്യൂയോര്‍ക്കില്‍ മരണപ്പെട്ടു. ന്യൂയോര്ക്കില്‍ തൃശൂര്‍ സ്വദേശി ടെന്നിസന്‍ മരണപ്പെട്ടു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT