Coronavirus

26 പേര്‍ക്ക് കൊവിഡ്, കാസര്‍ഗോഡ് 10 പേര്‍ക്ക്, 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവര്‍

സംസ്ഥാനത്ത് 26 പേര്‍ക്ക് കൊവിഡ്. കാസര്‍ഗോഡ് 10 പേര്‍ക്കും മലപ്പുറം 5 പേര്‍ക്കും പാലക്കാട് 3 പേര്‍ക്കും വയനാട് 3 പേര്‍ക്കും കണ്ണൂര്‍ 2 പേര്‍ക്കും ഇടുക്കിയിലും കോഴിക്കോടും പത്തനംതിട്ടയിലും ഓരോ വീതം ആളുകള്‍ക്ക്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരില്‍ രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 174 പേരെ നിരീക്ഷത്തിലാക്കി. 15 ഹോട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഒറ്റ അക്കത്തില്‍ ആയിരുന്ന കൊവിഡ് കേസുകളുടെ എണ്ണം രണ്ടക്കത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വിപത്തിന്റെ സൂചനയാണ് ഇത്. ഇതിനെ മറികടക്കുക തന്നെ ചെയ്യണം. കൊറോണാ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്.

ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ട നാളുകളാണ് ഇനി. മാസ്‌ക് ജീവിതത്തിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകള്‍ കൊറോണയെ കരുതിക്കൊണ്ടാവണം ജീവിക്കേണ്ടതെന്ന് മുഖ്യമന്ത്രി

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

SCROLL FOR NEXT