Coronavirus

‘നരഹത്യാ വകുപ്പ് ചുമത്തും’; ഇനിയും പരിശോധനയ്‌ക്കെത്താത്ത തബ്‌ലിഗി സമ്മേളനാംഗങ്ങള്‍ക്ക് അസം സര്‍ക്കാരിന്റെ മുന്നറിയിപ്പ് 

THE CUE

എത്രയും വേഗം മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിയില്ലെങ്കില്‍ നരഹത്യാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് നിസാമുദ്ദീനില തബ്‌ലിഗി ജമാഅത്തില്‍ പങ്കെടുത്തത് മറച്ചുവെയ്ക്കുന്നവര്‍ക്ക് അസം സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ മതസമ്മേളനത്തില്‍ നിന്നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരിലേക്ക് കൊവിഡ് 19 രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയാണ് അസം സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അവസാന അറിയിപ്പ് പുറത്തിറക്കിയത്. ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തവര്‍ ചൊവ്വാഴ്ച രാവിലെ 6 മണിയോടെ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തണമെന്നാണ് തിങ്കളാഴ്ച വൈകീട്ടത്തെ ഉത്തരവ്. അല്ലാത്തവര്‍ക്കെതിരെ ക്രിമിനല്‍ചട്ടം അനുസരിച്ച് നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചടങ്ങില്‍ പങ്കെടുത്തത് വെളിപ്പെടുത്താത്തവരെക്കുറിച്ച് പൊലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുമുണ്ട്.

മെഡിക്കല്‍ പരിശോധനയ്‌ക്കെത്താന്‍, തബ് ലിഗിയില്‍ പങ്കെടുത്തവര്‍ക്കുള്ള അവസാന അറിയിപ്പാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് പകുതിയോടെയാണ് ഡല്‍ഹി നിസാമുദ്ദീനിലെ മര്‍കസ് ആസ്ഥാനത്ത് ചടങ്ങ് നടന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത മഹാരാഷ്ട്ര സ്വദേശികളായ 9 പേരെ കഴിഞ്ഞദിവസം അസമില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുവരെ അധികൃതരുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത 30 പേരെ അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. മുസ്ലിം സമുദായത്തിന്റെ പിന്‍തുണയോടെയാണ് അന്വേഷണം. പരിശോധനയ്ക്ക് എത്താതിരിക്കുന്നവര്‍ക്കെതിരെ ഐപിസി 308 പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തുമെന്ന് അസം പൊലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത എന്‍ഡിടിവിയോട് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട 26 ല്‍ 25 പേരും മതസമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി ബന്ധപ്പട്ടവരുമാണ്. മത സമ്മേളന പരിസരത്ത് ഉണ്ടായിരുന്ന 800 ഓളം പേരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതില്‍ 30 പേര്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മുഴുവനാളുകളെയും പരിശോധനയ്ക്ക് എത്തിക്കുന്നതിനായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ സംസ്ഥാന തബ് ലിഗി ജമാഅഅത്ത് കമ്മിറ്റിയുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ബാക്കിയുള്ളവരും പരിശോധനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT