Coronavirus

‘അമാവാസിയില്‍ വൈറസ് പരമാവധി കരുത്താര്‍ജിക്കും, കയ്യടിയും ശംഖൂതലും അവയെ നശിപ്പിക്കും’; അശാസ്ത്രീയ വാദവുമായി ബച്ചന്‍ 

THE CUE

കൊവിഡ് വൈറസ് ബാധ സംബന്ധിച്ച് അശാസ്ത്രീയ വാദങ്ങള്‍ ഏറ്റുപിടിച്ച് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ട്വീറ്റിലൂടെയാണ് ബിഗ്ബി അബദ്ധജടിലമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ.

മാര്‍ച്ച് 22 അമാവാസിയാണ്, മാസത്തില്‍ ഏറ്റവും ഇരുട്ടുള്ള ദിനം, വൈറസ്, ബാക്ടീരിയ, ദുഷ്ടശക്തികള്‍ എന്നിവ ഏറ്റവും കരുത്താര്‍ജിക്കുന്ന ദിവസം. കയ്യടിക്കുന്നതും ശംഖനാദം മുഴക്കുന്നതും വൈറസിന്റെ ക്ഷമത കുറയ്ക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യും . ചന്ദ്രന്‍ രേവതി നക്ഷത്രത്തിലേക്കാണ് അടുക്കുന്നത്. കയ്യടികള്‍ രക്തചംക്രമണത്തിന്റെ തോത് വര്‍ധിപ്പിക്കും.

തീര്‍ത്തും തെറ്റായ വാദങ്ങളാണ് അമിതാഭ് ബച്ചനില്‍ നിന്നുണ്ടായത്. മാര്‍ച്ച് 22 നല്ല മാര്‍ച്ച് 24 നാണ് അമാവാസി. കൂടാതെ ഈ ദിവസം വൈറസുകള്‍ കരുത്താര്‍ജിക്കുമെന്നത് ശാസ്ത്രീയ അടിത്തറയില്ലാത്ത വാദമാണ്. കൂടാതെ കൈമുട്ടിയാല്‍ കൊറോണ വൈറസിനെ നശിപ്പിക്കാനോ അതിന്റെ വ്യാപനം തടയാനോ സാധിക്കില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോരാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം, ജനതാ കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച തന്നെ അത് വ്യാജപ്രചരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനരക്ഷയ്ക്കായി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കാനാണ് കൈ മുട്ടലെന്നാണ് പിഐബി വിശദീകരിച്ചത്.

ഇതൊന്നും മനസ്സിലാക്കാതെയാണ് വന്‍ പിന്‍ഗാമി സമൂഹമുള്ള ബച്ചന്‍ ട്വിറ്ററിലൂടെ അശാസ്ത്രീയ വാദങ്ങള്‍ ഏറ്റുപിടിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കൈമുട്ടലില്‍ കുടുംബസമേതം അഭിഷേകിനും ഐശ്വര്യ റായിക്കുമെല്ലാമൊപ്പം കണ്ണി ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നതും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT