Coronavirus

ദുരിതത്തിലായ ആരാധകര്‍ക്ക് 5000 രൂപ വീതം, അക്കൗണ്ടിലേക്ക് വിജയ് പണമയച്ചെന്ന് ആരാധകര്‍

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ ദുരിതത്തിലായവരുടെ അക്കൗണ്ടുകളിലേക്ക് നടന്‍ വിജയ് പണമയയ്ക്കുന്നുവെന്ന് ആരാധകര്‍. കടുത്ത പ്രയാസത്തിലായ ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നടന്‍ അയയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പണം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ആരാധകര്‍ ഇത് വൈറലാക്കുന്നുമുണ്ട്. വിജയ് ഫാന്‍സ് അസോസിയേഷനാണ് അടിയന്തരമായി സഹായമെത്തിക്കേണ്ടവരുടെ വിശദാംശങ്ങള്‍ നടന് ലഭ്യമാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയെത്തിച്ച് പാവപ്പെട്ടവരെ സഹായിക്കണമെന്ന് ഫാന്‍സ് ക്ലബ്ബുകള്‍ക്ക് നടന്‍ നിര്‍ദേശം നല്‍കിയതായും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 3 വരെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളുടെ ഉപജീവനമാര്‍ഗം തടസപ്പെട്ട സാഹചര്യത്തിലാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഇതുവരെ 1.3 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. അതിന് പുറമെയാണ് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ റിലീസ് കൊവിഡിനെതുടര്‍ന്ന് നീട്ടുകയായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT