Coronavirus

സംസ്ഥാനത്ത് 53 പേര്‍ക്ക് കൂടി കൊവിഡ് 19; 5 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഞായറാഴ്ച 53 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകയാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചുപേര്‍ക്ക് വീതവും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള നാലുപേര്‍ക്ക് വീതവും കൊല്ലത്ത് നിന്നുള്ള മൂന്നുപേര്‍ക്കും, പത്തനംതിട്ടക്കാരായ രണ്ടുപേര്‍ക്കും കോഴിക്കോട്ടെ ഒരാള്‍ക്കുമാണ് രോഗം. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും കാസര്‍കോട് നിന്നുള്ള രണ്ടുപേര്‍ക്കുമാണ് രോഗമുക്തി. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 520 പേര്‍ക്ക് രോഗവിമുക്തിയുണ്ടായി.

വിദേശങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമായി 93,404 പേരാണ് ഇതുവരെ സംസ്ഥാനത്ത് എത്തിയത്. എയര്‍പോര്‍ട്ട് വഴി 7847 പേരും സീ പോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 79,908 പേരും റെയില്‍വേ വഴി 4028 പേരുമാണ് എത്തിയത്. വിവിധ ജില്ലകളിലായി 95,394 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 732 പേര്‍ ആശുപത്രികളിലാണ്. ഞായറാഴ്ച 188 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 53,873 സാംപികളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 52,355 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് ശേഖരിച്ച 8027 സാമ്പിളുകളില്‍ 7588 എണ്ണം നെഗറ്റീവ് ആയി. 18 പ്രദേശങ്ങള്‍ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 55 ആയി. കാസര്‍കോട്ടെ കോടോം ബേളൂര്‍, പാലക്കാട്ടെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട്ടെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍, എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT