Coronavirus

ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരിയിലെത്തി ; ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി 

THE CUE

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ കേരളത്തിലെത്തി. എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുകയായിരുന്നു. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്നവരെ ഐസൊലേഷന്‍ വാര്‍ഡിലാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതേ തുടര്‍ന്ന് ഇവര്‍ വാര്‍ഡില്‍ തുടരും. രക്തസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആകുന്നതുവരെ ഇവരെ നിരീക്ഷണത്തിലാക്കുകയാണ് ചെയ്യുന്നത്.

ഇറ്റലിയില്‍ ഇതുവരെ 631 പേര്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 168 പേര്‍ക്ക് ജീവഹാനിയുണ്ടായി. രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തിയവര്‍ ആരോഗ്യവകുപ്പുമായി നിര്‍ബന്ധമായും ബന്ധപ്പെടണമെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. അതേസമയം മലയാളികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ ഇറ്റലിയില്‍ വിമാനത്താവളത്തില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

കൊറോണ ബാധയില്ലെന്ന സാക്ഷ്യപത്രം നല്‍കിയാലേ ഇന്ത്യയിലേക്ക് മടങ്ങാനാകൂ എന്ന വ്യോമയാനമന്ത്രാലയത്തിന്റെ ഉത്തരവാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ ഇറ്റലി ഇത്തരമൊരു രേഖ ആര്‍ക്കും നല്‍കുന്നില്ല. ഇവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുണ്ട്. ഇവര്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. സാക്ഷ്യപത്രം നല്‍കണമെന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിച്ച് ഇവര്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT