Coronavirus

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 : സാമൂഹ്യ വ്യാപനമില്ലെന്ന്‌ മുഖ്യമന്ത്രി 

THE CUE

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19. അതേസമയം ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. കണ്ണൂരില്‍ 5 പേര്‍ക്കും, മലപ്പുറത്ത് മൂന്ന് പേര്‍ക്കും, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗബാധ. ഇവരെല്ലാം പുറത്തുനിന്നെത്തിയവരാണ്. വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 8 പേര്‍ക്കുമാണ് കൊറോണ വൈറസ് ബാധ. ആറുപേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗം. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 142 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 72,000 പേര്‍ നിരീക്ഷണത്തിലും. ഇതില്‍ വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരുമാണ്. ഇന്ന് മാത്രം 119 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 45,527 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

33 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂരില്‍ പാനൂര്‍ മുനിസിപ്പാലിറ്റിയും ചൊക്ലി, മയ്യില്‍ പഞ്ചായത്തുകളും കോട്ടയത്ത് കോരിത്തോട് പഞ്ചായത്തുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ആകെ 1297 സാംപിളുകള്‍ പരിശോധിച്ചു. ബ്രെയ്ക്ക് ദ ചെയിന്‍, ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ ശക്തമായി തുടരേണ്ടതുണ്ട്. അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. ഇതുവരെ അത്തരത്തില്‍ പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്‌. ഭയപ്പെടേണ്ടത് സമ്പര്‍ക്കത്തെ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 5630 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 5340 നെഗറ്റീവായി. സാമൂഹ്യവ്യാപനം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് പരിശോധനാ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT