Coronavirus

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് 19; സ്ഥിതി രൂക്ഷമാകുന്നതിന്റെ സൂചനയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം ബാധിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 48, സമ്പര്‍ക്കം മൂലം 10പേര്‍ക്ക് രോഗം. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

22 പേര്‍ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരം 1, ആലപ്പുഴ 4, എറണാകുളം 4, തൃശൂര്‍ 5, കോഴിക്കോട് 1, കാസര്‍കോട് 7 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂര്‍ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസര്‍കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. നിലവില്‍ 973 പേര്‍ ചികിത്സയിലുണ്ട്.

3597 സാംപിളുകള്‍ ഇന്ന് പരിശോധിച്ചു. 1697 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതില്‍ 973 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT