News n Views

ഹിജാബ് വിവാദം മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്താന്‍; ഗൂഢാലോചനയുണ്ടെന്ന് ഗവര്‍ണര്‍

ഹിജാബ് വിവാദത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് വിവാദത്തിന്റെ ലക്ഷ്യം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്ന് പറയുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കുകയല്ല. ഹിജാബ് ധരിക്കുന്നതും സിഖുകാരുടെ വസ്തരവുമായുള്ള താരതമ്യം ശരിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സൗന്ദര്യം മറച്ചുവെയ്ക്കാനുള്ളതല്ലെന്നും ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടതെന്നും കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ഇസ്ലാമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്ലീം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT