News n Views

എറണാകുളം സീറ്റിനായി ഡല്‍ഹിയില്‍ കെവി തോമസിന്റെ കരുനീക്കം; കൊച്ചിയില്‍ ‘യുവരക്തത്തി’നായി പോസ്റ്റര്‍ 

THE CUE

ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റിനായി കെവി തോമസ് ഡല്‍ഹിയില്‍ കരുനീക്കം നടത്തുന്നതിനിടെ കൊച്ചിയില്‍ യുവ സ്ഥാനാര്‍ത്ഥിക്കായി പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്തുള്‍പ്പെടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

അധികാരത്തിലുള്ളവരും പല പ്രാവശ്യം മത്സരിച്ചവരും മാറിനില്‍ക്കട്ടെ. കൊച്ചിയുടെ വളര്‍ച്ചയ്ക്ക് വേണ്ടത് യുവരക്തം. യുവാക്കള്‍ക്ക് അവസരം നല്‍കുക - യൂത്ത് കോണ്‍ഗ്രസ്’ എന്നാണ് പോസ്റ്ററിലെ പരാമര്‍ശം

എംപിയായിരുന്ന കെ വി തോമസിന് സീറ്റ് നിഷേധിച്ച് എംഎല്‍എയായിരുന്ന ഹൈബി ഈഡനെ കോണ്‍ഗ്രസ് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുകയായിരുന്നു.

ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തിനായി കെ വി തോമസ് ഡല്‍ഹി കേന്ദ്രീകരിച്ച് ചരടുവലികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം ഹൈബി ഈഡനും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ട്. എറണാകുളത്ത് വിജയസാധ്യത മാത്രം പരിഗണിക്കണമെന്ന് ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ഹൈബി ഈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെതിരെ കേരള നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ വി തോമസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.

ബിജെപിയിലേക്ക് പോകുമെന്ന് ധ്വനിപ്പിക്കുകയും ചെയ്തു. പിന്നീട് ഇത് തള്ളിയും രംഗത്തെത്തി. കെ വി തോമസിനെ അനുനയിപ്പിക്കാന്‍ എംഎല്‍എ സ്ഥാനം, യുഡിഎഫ് കണ്‍വീനര്‍ പദവി, എഐസിസി ഭാരവാഹിത്വം എന്നിങ്ങനെ ഏതെങ്കിലും ഒന്ന് നല്‍കാമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ സമവായത്തിന് എത്തിയപ്പോള്‍ എന്തിനാണ് ഈ നാടകം എന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് ക്ഷോഭിക്കുകയും ചെയ്തു. ഫലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കെ വി തോമസിന്റെ സമ്മര്‍ദ്ദം കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് മേലുണ്ട്. ഇതിനിടെയാണ് അദ്ദേഹത്തിന് ഒളിയമ്പ് എന്ന നിലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

SCROLL FOR NEXT