News n Views

‘താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും, പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തേണ്ടിവരും’; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി 

THE CUE

ഫെയ്‌സ്ബുക്കിലൂടെ കടുത്ത വംശീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെആര്‍ ഇന്ദിരക്കെതിരെ പൊലീസില്‍ പരാതി. ദളിത് ആക്ടിവിസ്റ്റ് രേഖ രാജ് ഉള്‍പ്പെടെയുള്ളവരാണ് പരാതി നല്‍കിയത്. സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ ആയി പരാതി നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്നും രേഖാരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകന്‍ എം ആര്‍ വിപിന്‍ദാസ് കൊടുങ്ങല്ലൂര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

കെആര്‍ ഇന്ദിരക്കെതിരെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുമുണ്ട്. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷത്തിലേറെ പേര്‍ പുറത്തായ വിഷയത്തിലായിരുന്നു കെ ആര്‍ ഇന്ദിരയുടെ കടുത്ത വംശീയ വിദ്വേഷ പരാമര്‍ശം. 'ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാകാം’. ഇങ്ങനെയായിരുന്നു കുറിപ്പ്.

ഇതുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് ചര്‍ച്ചകളിലും വിഷലിപ്ത പരാമര്‍ശങ്ങളുമായി കെ ആര്‍ ഇന്ദിര രംഗത്തെത്തി. 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും ഇങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും. നിങ്ങളില്‍ നിന്ന് ഭൂമി രക്ഷപ്പെടാന്‍'. ഇങ്ങനെയായിരുന്നു ഒരു മറുപടി. നേരത്തെയും പല വിഷയങ്ങളിലും ഇവര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT