News n Views

കോഡ് ‘മരുന്ന്’; കൂടത്തായ് കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനേഡ് എത്തിച്ചെന്ന് കണ്ടെത്തല്‍ 

THE CUE

കൂടത്തായി പരമ്പര കൊലപാതക കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനേഡ് എത്തിച്ചുനല്‍കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ സയനേഡ് കൊണ്ടുവന്നിരുന്നത്. മരുന്ന് എന്ന കോഡിലാണ് സയനേഡ് കൈമാറിയിരുന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സയനേഡ് ഇടപാടുകള്‍ക്കായി കോഴിക്കോട്ട് രഹസ്യ കേന്ദ്രമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി വിവരമുണ്ട്.

പ്രജികുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സയനേഡ് ഇടപാടുകാരനായാണ് ഇയാള്‍ ഇതുമായി ബന്ധപ്പട്ടെവര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കുറഞ്ഞവിലയിലാണ് തമിഴ്‌നാട്ടില്‍ നിന്ന് സയനേഡ് എത്തിക്കുന്നത്. കേരളത്തില്‍ വില കൂടിയതിനാലാണ് പുറത്തുനിന്ന് എടുക്കുന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രജികുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളുടെ സയനേഡ് ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ഇതുസംബന്ധിച്ചും വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. അതേസമയം മാത്യുവിനെ പരിചയമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഇത് ശരിയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT