News n Views

‘മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കിട്ടി, താഹ അനുകൂല മുദ്രാവാക്യം മുഴക്കി’; പൊലീസ് നിലപാട് ശരിവെച്ച് മുഖ്യമന്ത്രി 

THE CUE

യുഎപിഎ ചുമത്തി കോഴിക്കോട്ട് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കിട്ടിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ . താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

യുഎപിഎ നിയമം ദുരുപയോഗിക്കാന്‍ അനുവദിക്കില്ല. പന്തീരാങ്കാവ് പൊലീസ് സ്വീകരിച്ച നടപടി വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ പിണറായി വിജയന്‍ ന്യായീകരിച്ചു. മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ടതില്ല. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവര്‍ കീഴടങ്ങാന്‍ വന്നതല്ല. അവര്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിവെയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസുകാര്‍ അവരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നു. രാജ്യമെമ്പാടും സിആര്‍പിഎഫിനെ വെടിവെച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ വിഷയത്തില്‍ പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT