News n Views

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം : അക്രമം നടത്തുന്നവരെ വസ്ത്രം കണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

THE CUE

പൗരത്വനിയമത്തില്‍ അക്രമം നടത്തുന്നവര്‍ ആരാണെന്ന് അവരുടെ വസ്ത്രങ്ങള്‍ കണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദ്വേഷച്ചുവയുള്ള പരാമര്‍ശം. കോണ്‍ഗ്രസും അവരെ പിന്‍തുണയ്ക്കുന്നവരുമാണ് അക്രമം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. അവരുടെ വാക്കുകള്‍ സ്വീകരിക്കപ്പെടാതിരിക്കുമ്പോള്‍ അവര്‍ കൊള്ളിവെപ്പ് നടത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് അകന്നുനില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്‍മാരെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

അസമിലെ ദുംകയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. അക്രമത്തിലേര്‍പ്പെടുന്നതില്‍ നിന്ന് യുവാക്കളെ പിന്‍തിരിപ്പിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. പാര്‍ലമെന്റ് കൈക്കൊണ്ട നടപടികള്‍ ശരിയാണെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്ത പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതെന്നും മോദി ആരോപിച്ചു. അതേസമയം പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരമാണ് രൂക്ഷമായ പ്രക്ഷോഭത്തിന് വഴിമാറിയത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. ആറ് സ്റ്റേറ്റ് ബസുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. നിയമത്തിനെതിരെ വെള്ളിയാഴ്ച രാത്രി ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നിരുന്നു. അന്ന് സമരം അക്രമാസക്താവുകയും ഒരാഴ്ചത്തേക്ക് സര്‍വ്വകലാശ അടച്ചിടുകയും ചെയ്തു. എന്നാല്‍ ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തങ്ങുകയും പ്രക്ഷോഭം തുടരുകയുമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT