News n Views

‘ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം’; പൗരത്വ നിയമം കൊണ്ട് ആര്‍ക്കും ഒരു ദ്രോഹവുമില്ലെന്ന് മോദി, ആരുടെയും അവകാശങ്ങള്‍ കവരില്ലെന്നും വാദം 

THE CUE

ഒരു ഇന്ത്യന്‍ പൗരന്റെയും അവകാശങ്ങള്‍ കവരുന്നതല്ല പൗരത്വ ഭേദഗതി നിയമമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നിയമം കൊണ്ട് ആര്‍ക്കും ഒരു ദ്രോഹവുമില്ലെന്നും മോദി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഈ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണം. ഇന്ത്യന്‍ ഭരണഘടന മാത്രമാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. സമാധാനപരമായാണ് പ്രതിഷേധിക്കേണ്ടത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കും. എന്നാല്‍ അര്‍ബന്‍ നക്‌സലുകളും ചില പാര്‍ട്ടികളും നിങ്ങളുടെ തോളുകളിലിരുന്ന് വെടിയുതിര്‍ത്തിക്കുകയാണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ഇന്ത്യയിലെ മുസ്ലീങ്ങളെ ഭയപ്പെടുത്താനായി നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അവര്‍ കലാപം പടര്‍ത്തുകയാണെന്നും മോദി ആരോപിച്ചു. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാകിസ്താന്‍ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും പ്രഖ്യാപിക്കണം. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോയെന്നും മോദി ചോദിച്ചു. കശ്മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പറയുമോ. മുത്തലാഖ് നിയമം റദ്ദാക്കുമോയെന്നും അവര്‍ ധൈര്യമുണ്ടെങ്കില്‍ പ്രഖ്യാപിക്കട്ടെയെന്നും മോദി വെല്ലുവിളി മുഴക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

SCROLL FOR NEXT