News n Views

‘നാടിന് വേണ്ടി ഇനിയും പിണറായിയുമായി ഒന്നിച്ചിരിക്കും’; മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് സമരം നടത്തിയതിനെ എതിര്‍ത്ത് രംഗത്തെത്തിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്റെ രൂക്ഷവിമര്‍ശനം.നാടിനു വേണ്ടി ഇനിയും പിണറായിയുമായി ഒന്നിച്ചിരിക്കും. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഒന്നിക്കാമെങ്കില്‍ കേരളത്തിലും അതാകാമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സംയുക്ത സമരം തന്റെ കൂടി ശ്രമഫലമായാണ് നടന്നത്. സംയുക്ത സമരത്തെ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ പഠിക്കണം. രമേശ് ചെന്നിത്തലയും പിണറായിയും ഒന്നിച്ചാല്‍ ഒരപകടവും സംഭവിക്കില്ല.
വിഡി സതീശന്‍

പറവൂര്‍ ജമാഅത്ത് കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ബില്ലിനെതിരായ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു സതീശന്റെ വിമര്‍ശനം.

സംയുക്ത സമരത്തിനെതിരെ നിലപാട് സ്വീകരിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഒരു സമരത്തിനും തയ്യാറാല്ലെന്ന് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന പ്രഹസനമാണ് സംയുക്ത സമരം. യുഡിഎഫിലെ ഘടകക്ഷിയായ ആര്‍എസ്പിയും വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. സംയുക്ത സമരം കേരളം രാജ്യത്തിന് നല്ല സന്ദേശം നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

RR V/S KCR V/S MODI തെലങ്കാന ആര് കൊണ്ടുപോവും ?

വൈഎസ് ജഗ്ഗൻ മോഹൻ റെഡ്‌ഡി V/S വൈഎസ് ശർമിള, ആന്ധ്രയിൽ വൈഎസ് സഹോദരങ്ങളിൽ ആര് ജയിക്കും ?

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

SCROLL FOR NEXT