News n Views

‘ആശയങ്ങള്‍ പങ്കുവെയ്ക്കൂ ‘ ; സര്‍ക്കാരിനെ ജനപ്രിയമാക്കാന്‍ യുവ ഓഫീസര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി 

THE CUE

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ നടപടികളുമായി സര്‍ക്കാരും സിപിഎമ്മും. സര്‍ക്കാരിനെ ജനപ്രിയമാക്കാന്‍ ഉതകുന്ന ആശയങ്ങള്‍ തേടി മുഖ്യമന്ത്രി യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കാണും. യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചൊവ്വാഴ്ചയാണ് ചേരുക. 2009 ന് ശേഷം സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ക്കാണ് ക്ഷണം. കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ആശയങ്ങള്‍ ഇ മെയില്‍ മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ചില ഉദ്യോഗസ്ഥരുടെ മനോഭാവം സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരിലെത്തുന്നതിന് തടസമാകുന്നുവെന്നാണ് യുവ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശം.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാനുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഈ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി മുന്‍ ചീഫ് സെക്രട്ടറിമാരെയും മുന്‍ ഡിജിപിമാരെയും കാണും. ഭരണ പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങളാണ് ഇവരില്‍ നിന്ന് തേടുന്നത്. നേരത്തെ പാര്‍ട്ടി തലത്തിലും മുഖ്യമന്ത്രി നടപടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ വര്‍ഗബഹുജന സംഘടനകളോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം സിപിഎം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തുന്നില്ലെന്ന് ഈ ഘട്ടത്തില്‍ പരാതികള്‍ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഘടകങ്ങളുടെ ഇടപെടല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലല്ല, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് മന്ത്രിമാര്‍ക്കുള്ള സിപിഎം നിര്‍ദേശം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഓരോ വകുപ്പും ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെ പ്രാപ്തരാക്കണമെന്നും പരാതികള്‍ ഗൗരവത്തോടെ മുഖവിലയ്‌ക്കെടുത്ത് ഉചിതമായ പരിഹാരനടപടികള്‍ നിര്‍വഹിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT