News n Views

ചെറുവള്ളി എസ്‌റ്റേറ്റ്: ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചു പിടിക്കാന്‍ റവന്യുവകുപ്പ്; കോടതിയെ സമീപിക്കും

THE CUE

ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുന്നതിനായി റവന്യുവകുപ്പ് നടപടികള്‍ ആരംഭിച്ചു. കോട്ടയം മുന്‍സിഫ് കോടതിയെ സമീപിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസുകളുടെ രേഖകള്‍ ജില്ലാ ഗവ. പ്ലീഡര്‍ക്ക് കൈമാറി. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അവ്യക്തത നീക്കണമെന്ന് സര്‍ക്കാര്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളത്തിനായി കോടതിയില്‍ പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചാണ് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെക്കുക. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ ഭൂമി പണം കൊടുത്തു വാങ്ങുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും 2005ല്‍ ബിലീവേഴ്സ് ചര്‍ച്ച് എസ്റ്റേറ്റ് വാങ്ങി.

2015 മെയ് 28ന് ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യമായിരുന്നു ഉത്തരവിറക്കിയത്. 2018ല്‍ ഹൈക്കോടതി ഈ നടപടി നിര്‍ത്തിവെപ്പിച്ചു. ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സിവില്‍ കേസ് നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിന് പോലും തയ്യാറാകാതെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ഒത്തുകളിയാണെന്ന് ഹാരിസണ്‍ കേസിലെ സെപ്ഷ്യല്‍ പ്ലീഡറായിരുന്ന സുശീല ഭട്ടും വിമര്‍ശിച്ചിരുന്നു.

2263 ഏക്കര്‍ ഭൂമിയാണ് ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്. കരാര്‍ കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാറിന്റെതാണെന്ന് എം ജി രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വാദം കോടതി തള്ളിയിരുന്നു. പാട്ടക്കരാര്‍ അവസാനിച്ച മറ്റ് തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും നിയമനടപടി സ്വീകരിക്കാനാണ് റവന്യുവകുപ്പിന്റെ തീരുമാനം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT