News n Views

ചന്ദ്രയാന്‍ മൂന്നിനൊരുങ്ങി ഐഎസ്ആര്‍ഒ; ദൗത്യം അടുത്ത നവംബറില്‍

THE CUE

ഇന്ത്യ മൂന്നാമത്തെ ചാന്ദ്രദൗത്യത്തിനൊരുങ്ങുന്നു. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ പോരായ്മകള്‍ പരിഹരിച്ച് ചന്ദ്രന്റെ ഉപരിതലത്തില്‍ പേടകമിറക്കാനാണ് നീക്കം. പുതിയ ദൗത്യം അടുത്ത വര്‍ഷം നവംബറിലായിരിക്കും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ടതോടെയാണ് രണ്ടാം ദൗത്യം പരാജയപ്പെട്ടത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ് സോമനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതിയെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. ലാന്‍ഡറും റോവരും ഉള്‍പ്പെടുന്നതായിരിക്കും ചന്ദ്രയാന്‍ മൂന്ന്. ഓര്‍ബിറ്ററുണ്ടാകില്ലെന്നാണ് സൂചന. ചന്ദ്രന്റെ ഭ്രമണപഥത്തിനു ചുറ്റും പര്യവേഷണം നടത്തുന്നതിനുള്ളതാണ് ഓര്‍ബിറ്റര്‍.

ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്നതിനിടെ രണ്ടാം ദൗത്യത്തില്‍ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇതിനെ കണ്ടെത്താനുള്ള ശ്രമം പരാജപ്പെട്ടിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ ഏഴിനായിരുന്നു ചന്ദ്രയാന്‍ രണ്ട് ദൗത്യം. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്ത് നിന്നാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT