News n Views

‘അത് ദുഖകരം’; തന്റെ കാലത്തും മലയാളത്തില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപര്‍ണ ആനന്ദ് 

THE CUE

താന്‍ അഭിനയിച്ചിരുന്ന കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി വൈശാലി ഫെയിം സുപര്‍ണ ആനന്ദ്. കാസ്റ്റിംഗ് കൗച്ച് ദുഖകരമാണ്. ഇന്നും സിനിമ പുരുഷ കേന്ദ്രീകൃതമാണ്. പുരുഷ മേധാവിത്വമാണ് സിനിമയില്‍ നിലനില്‍ക്കുന്നത്. ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും അവര്‍ വ്യക്തമാക്കി.

ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഇതുവരെ പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 30 വര്‍ഷത്തിനിപ്പുറവും മലയാളികള്‍ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT