News n Views

ജോര്‍ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി, ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണം; കര്‍ദ്ദിനാള്‍ അടക്കമുള്ളവരുടെ അപ്പീല്‍ തള്ളി

THE CUE

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കം മൂന്ന് പേര്‍ വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. ഇദ്ദേഹവും അതിരൂപതാ പ്രൊ ക്യൂറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി വിധി ജില്ലാ സെഷന്‍സ് കോടതി ശരി വയ്ക്കുകയായിരുന്നു. മൂന്നുപേരുടെയും അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി.

പരാതിക്കാരുടെ വാദം കള്ളമാണെന്നും ഭൂമി ഇടപാടില്‍ സാമ്പത്തിക ക്രമക്കേടില്ലെന്നുമായിരുന്നു ഇവരുടെ വാദം.കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ജോര്‍ജ് ആലഞ്ചേരി വാദിച്ചു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതിരുന്ന കോടതി മൂവരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു. ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജോര്‍ജ് ആലഞ്ചേരിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ ഭാരത് മാതാ കോളജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും കൂടിയാലോചനകളില്ലാതെയായിരുന്നു ഭൂമി വില്‍പ്പനയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസെടുത്ത കോടതി മൂവരും വിചാരണ നേരിടണമെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT