News n Views

കാല്‍കോടിയുടെ നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം; ചുമത്തിയിരിക്കുന്നത് ഏഴ് വര്‍ഷം തടവ് കിട്ടാവുന്ന വകുപ്പുകള്‍

THE CUE

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം. രണ്ട് ഓഡി കാറുകള്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിച്ചെന്ന കണ്ടെത്തലില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് അനുമതി നല്‍കി. 2010ലും 2017ലുമായി രണ്ട് ഓഡി കാറുകളാണ് നടന്‍ രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ നികുതി വെട്ടിക്കാന്‍ ഇതിനായി പുതുച്ചേരിയില്‍ താമസിച്ചുവെന്ന് വ്യാജരേഖ ചമച്ചു. രണ്ട് ആഡംബര കാറുകളിലുമായി ബിജെപി എംപി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വ്യാജരേഖ ചമക്കല്‍, നികുതി വെട്ടിക്കാനായി മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് രാജ്യസഭാ എംപിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഈ വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാം. വ്യാജ രേഖ ചമയ്ക്കാനായി പുതുച്ചേരിയിലെ ഫ്റ്റാടുമയുടെ മേല്‍വിലാസമാണ് സുരേഷ് ഗോപി ഉപയോഗിച്ചിരുന്നത്. അനുകൂല മൊഴി നല്‍കുന്നതിനായി ഫ്‌ളാറ്റുടമയെ സുരേഷ് ഗോപി സ്വാധീനിച്ചെന്ന കണ്ടെത്തലും നടന് തിരിച്ചടിയായേക്കും.

സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ നടത്തിയ നികുതിവെട്ടിപ്പിനേക്കുറിച്ച് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണ പരമ്പരയേത്തുടര്‍ന്ന് മിക്കവരും നികുതി അടച്ച് തടിയൂരിയിരുന്നു. സുരേഷ് ഗോപി മാത്രം നികുതി അടച്ചില്ല. കേസില്‍ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കുന്നത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അനുമതി നല്‍കിയിട്ടുണ്ട്. ബിജെപി എംപിക്കെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സമര്‍പ്പിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT