News n Views

‘പോസ്റ്റ് ചെയ്തത് കോപ്പി പേസ്റ്റ് ടിക്കറ്റ്’: ദീപികയുടെ ‘ഛപകി’നെതിരായ പ്രചാരണം പൊളിഞ്ഞു 

THE CUE

ദീപിക പദുകോണിന്റെ പുതിയ സിനിമയ്‌ക്കെതിരായ പ്രചാരണം പൊളിച്ച് യൂടൂബര്‍ ധ്രുവ് റാത്തി. ബോയ്‌ക്കോട്ട് ഛപക് എന്ന ഹാഷ് ടാഗോടെ പ്രചരിക്കുന്ന ട്വീറ്റുകളില്‍ ഒരേ ടിക്കറ്റ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നതാണ് രസകരമായ കാര്യം. ജെഎന്‍യു കാമ്പസിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപകിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുവെന്നറിയിച്ച് നിരവധി പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ദൃശ്യമായി.

എന്നാല്‍ ഈ ട്വീറ്റുകളിലെല്ലാം നല്‍കിയിരുന്നത് ഛപകിന്റെ ഒരേ ടിക്കറ്റ് തന്നെയാണ്. ഈ മണ്ടത്തരം തറന്നുകാട്ടി യൂടൂബര്‍ ധ്രുവ് റാത്തി രംഗത്തെത്തുകയായിരുന്നു. കോപ്പി പേസ്റ്റ് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുകൊണ്ടാണ് ദീപികയെ അവര്‍ ബഹിഷ്‌കരിക്കുന്നതെന്ന പരിഹാസത്തോടെയായിരുന്നു പോസ്റ്റ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നലെ വൈകിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക ജെഎന്‍യു കാമ്പസിലെത്തിയത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ദീപിക വിദ്യാര്‍ത്ഥി നേതാവ് അയിഷി ഘോഷുമായും, കനയ്യ കുമാറുമായും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ രംഗത്തെത്തിയത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT