രാഹുല്‍ ഗാന്ധി 
CAA Protest

‘ആര്‍എസ്എസിന്റെ ചഡ്ഡീ വാലകള്‍ക്ക് വിട്ടുകൊടുക്കില്ല’; ബിജെപി പോകുന്നിടത്തെല്ലാം വെറുപ്പ് പടര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി

THE CUE

ബിജെപി എവിടെ പോകുന്നോ അവിടെയെല്ലാം വെറുപ്പ് പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. ചെല്ലുന്നിടത്തെല്ലാം ബിജെപി സമാധാനം തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. ബിജെപി അസമിലെത്തുമ്പോള്‍ സമാധാനം ഇല്ലാതാകുമെന്നും വികസനം സ്തംഭിക്കുമെന്നും മുന്‍പ് പറഞ്ഞത് തന്നെ ഇപ്പോള്‍ സംഭവിച്ചു. ഇന്ന് പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ തന്റെ വാക്കുകള്‍ സത്യമായതില്‍ വേദനിക്കുന്നു. അസം അക്കോര്‍ഡ് അസമിലെ സമാധാനത്തിന്റെ അടിസ്ഥാനമായിരുന്നു. ബിജെപി കാരണം അസം അക്രമത്തിന്റെ പാതയിലേക്ക് തിരികേ പോകുമോയെന്ന് ഭയമുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. ഗുവാഹത്തിയില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട നാല് യുവാക്കളോടുള്ള ആദര സൂചകമായി സംഘടിപ്പിച്ച സിഎഎ വിരുദ്ധ റാലിയില്‍ വെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

അസമിനെ നാഗ്പൂരില്‍ നിന്ന് ഭരിക്കാന്‍ അനുവദിക്കില്ല. അസമിനെ ആര്‍എസ്എസിന്റെ ട്രൗസര്‍ ധാരികള്‍ക്ക് വിട്ടുകൊടുക്കില്ല.
രാഹുല്‍ ഗാന്ധി

അസം ജനത തന്നെ അസം ഭരിക്കും. അസമിന്റെ ചരിത്രവും ഭാഷയും സംസ്‌കൃതിയും തകര്‍ക്കാന്‍ ബിജെപിയേയും ആര്‍എസ്എസിനേയും അനുവദിക്കില്ല. അസമില് യുവാക്കളാണ് പ്രതിഷേധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങലിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ വെടിവെയ്ക്കുന്നത്. ആളുകളെ കൊല്ലുന്നത്? ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി തയ്യാറല്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT