CAA Protest

‘കാണ്‍പൂര്‍ സിഎഎ പ്രക്ഷോഭത്തില്‍ മലയാളികളും’; ഫോട്ടോ സഹിതം പോസ്റ്ററുകള്‍ തയ്യാറാക്കുമെന്ന് യുപി പൊലീസ്

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ കേരളത്തില്‍ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് രംഗത്ത്. കാണ്‍പൂരിലെ സംഘര്‍ഷത്തിലാമ് മലയാളികളുണ്ടായിരുന്നത്. അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നും പൊലീസ് പറയുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുപി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആളുകളെ തിരിച്ചറിയും. ഇത് ചേര്‍ത്തുള്ള പോസ്റ്ററുകളാണ് തയ്യാറാക്കുക. കേരളത്തിലും ദില്ലിയിലും ഈ പോസ്റ്റര്‍ പതിക്കുമെന്ന് യുപി പൊലീസ് പറയുന്നു.

സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ് യുപി സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കര്‍ശന നടപടി തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാഹിത്യം മുതല്‍ രാഷ്ട്രീയം വരെ, മലയാളത്തിന്റെ സാനു മാഷ്; പ്രൊഫ.എം.കെ.സാനു

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

SCROLL FOR NEXT