ചന്ദ്രശേഖര്‍ ആസാദ് 
CAA Protest

‘ഈ കരിനിയമം പിന്‍വലിക്കുംവരെ പ്രക്ഷോഭം’; ചന്ദ്രശേഖര്‍ ആസാദ്

THE CUE

പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഈ കരിനിയമം പിന്‍വലിക്കുന്ന സമയം വരെ സമരം അവസാനിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഉച്ചമുതല്‍ പ്രതിഷേധം സമാധാനപരമായി മുന്നോട്ട് പോകുകയായിരുന്നു. അധികാരികള്‍ ജമാ മസ്ജിദില്‍ പ്രവേശിച്ച് ആളുകളെ ലാത്തിച്ചാര്‍ജ് ചെയ്യുകയാണുണ്ടായതെന്നും ആസാദ് വ്യക്തമാക്കി. സമരക്കാര്‍ ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് നടത്തിയ റാലി പൊലീസ് ഡല്‍ഹി ഗേറ്റില്‍ വെച്ച് തടഞ്ഞിരുന്നു. ജമാ മസ്ജിദ് കോംപൗണ്ടിന് അകത്തുള്ള ആസാദിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഡല്‍ഹി പൊലീസ് തുടരുകയാണ്. ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

യുപിയില്‍ വിവിധയിടങ്ങളിലായുണ്ടായ സംഘര്‍ഷത്തില്‍ ആറ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. ബിജ്‌നോറില്‍ പ്രതിഷേധിച്ച രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംഫാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. 13 ജില്ലകളിലാണ് വലിയ രീതിയില്‍ പ്രതിഷേധമുണ്ടായത്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ നിരോധാനാജ്ഞയും വിലക്കുകളും ലംഘിച്ച് തെരുവിലിറങ്ങുകയായിരുന്നു. വ്യാഴാഴ്ച്ച ലക്‌നൗവില്‍ ഒരാള്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇതോടെ യുപിയില്‍ മാത്രം കൊല്ലപ്പെട്ട സിഎഎ പ്രതിഷേധക്കാരുടെ എണ്ണം ഏഴായി. ഇന്നലെ മംഗലാപുരത്ത് രണ്ട് പേരെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT