രാഹുല്‍ ഈശ്വര്‍ 
CAA Protest

‘മുസ്ലീം സഹോദരങ്ങള്‍ അല്ലേ ശരി’; ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണെന്ന് രാഹുല്‍ ഈശ്വര്‍

THE CUE

പൗരത്വനിയമ ഭേദഗതിയിലൂടെ ഹിന്ദുക്കള്‍ക്കാണ് പൗരത്വം നിഷേധിക്കുന്നതെങ്കില്‍ ഹിന്ദുക്കള്‍ക്ക് രോഷവും വിഷമവും വരില്ലേയെന്ന് രാഹുല്‍ ഈശ്വര്‍. ഇന്ത്യയുടെ മതസൗഹാര്‍ദ്ദവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എന്‍ആര്‍സി വരുന്നതിനു മുന്‍പ് ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്‌നവുമില്ല എന്ന് പറയുക, എന്നിട്ടു 'ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ' എന്ന് ചോദിക്കുക? ഇതു ഇന്ത്യക്കു ചേര്‍ന്നതാണോ? ഇതു നന്മക്കു ചേര്‍ന്നതാണോ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മള്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്, മതസൗഹാര്‍ദത്തിലാണ്.
രാഹുല്‍ ഈശ്വര്‍

നമ്മളാകുന്ന 5,000 വര്‍ഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണ്. നമ്മളെ വിശ്വഗുരു ആകുന്നതും സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി എന്നിവരുടെ ബഹുസ്വരത എന്ന ദര്‍ശനം ആണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഈശ്വറിന്റെ പ്രതികരണം

ഇന്ത്യയുടെ മതസൗഹാര്‍ദം, ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത്തരവാദിത്വം ഉണ്ട് - രണ്ട് പോയിന്റ്‌സ്, 20 സെക്കന്റുകള്‍

1) നമ്മള്‍ ഹിന്ദുക്കളോട് ഒരു ചോദ്യം?

എന്‍ആര്‍സി വരുന്നതിനു മുന്‍പ് ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്‌നവുമില്ല എന്ന് പറയുക, എന്നിട്ടു 'ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ' എന്ന് ചോദിക്കുക ? ഇതു ഇന്ത്യക്കു ചേര്‍ന്നതാണോ? ഇതു നന്മക്കു ചേര്‍ന്നതാണോ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മള്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓര്‍ക്കുക.

നാളെ ഏതെങ്കിലും 'കടുപ്പം ഉള്ള നിലപാട്' എടുക്കുന്ന ഒരു നേതാവ് ഏതെങ്കിലും നാട്ടില്‍ ചോദിക്കുകയാണ് - 'മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് ആള്‍ക്കാര്‍ക്കു പൗരത്വം കൊടുക്കും, ബാക്കി ഉള്ള 'നുഴഞ്ഞുകയറ്റക്കാരെ' പുറത്താക്കണ്ടേ ?

നമ്മള്‍ ഹിന്ദുക്കള്‍ക്ക് അത് ഇഷ്ടപ്പെടുമോ ? നമുക്ക് രോഷം/വിഷമം വരുമെങ്കില്‍, അത് തന്നെയല്ലേ ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് വരുന്നത്. അവര്‍ അല്ലെ ശരി? നമ്മുടെ മത സൗഹാര്‍ദം, ബഹുസ്വരത ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി, സിഖ്, ബുദ്ധ, ജൈന, പാര്‍സി അടക്കം എല്ലാവരുടെയും ഉത്തരവാദിത്വം അല്ലെ?

2) ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്, മതസൗഹാര്‍ദത്തിലാണ്. നമ്മളാകുന്ന 5000 വര്‍ഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണ്. നമ്മളെ വിശ്വഗുരു ആക്കുന്നതും സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി എന്നിവരുടെ ബഹുസ്വരത എന്ന ദര്‍ശനം ആണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT