CAA Protest

കുടിവെള്ളം പോലും കിട്ടാതെ ആറ് മണിക്കൂര്‍ തടങ്കല്‍; മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജപ്രചാരണം തുടര്‍ന്ന് ബിജെപി

THE CUE

മംഗലാപുരത്ത് സിഎഎ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അഞ്ച് മണിക്കൂറിന് ശേഷവും പൊലീസ് തടങ്കലില്‍ തുടരുന്നു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, 24 ന്യൂസ് വാര്‍ത്താ സംഘങ്ങളെയാണ് കര്‍ണാടക പൊലീസ് ഇനിയും വിട്ടയക്കാതെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. എട്ടരയ്ക്ക് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറിയിച്ചെങ്കിലും വാര്‍ത്താ സംഘങ്ങളുമായി ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിനാല്‍ കസ്റ്റഡിയിലുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് കുടിവെള്ളം പോലും നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മംഗളുരുവില്‍ വെടിയേറ്റു മരിച്ചത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നയാളാണെന്ന് കുടുംബം പറയുന്നതിന്റെ ബൈറ്റ് എടുക്കവെയാണ് പൊലീസ് റിപ്പോര്‍ട്ടിങ്ങ് തടഞ്ഞത്.

കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപവുമായി ബിജെപി രംഗത്തെത്തി. ആയുധങ്ങളുമായെത്തിയ വ്യാജ മാധ്യമപ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയെ സുരേന്ദ്രന്‍ ന്യായീകരിക്കുകയും ചെയ്തു. അക്രമികളെയാണ് കസ്റ്റഡിയിലെടുത്തതെന്ന വ്യാജവാര്‍ത്ത ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും ഷെയര്‍ ചെയ്തിട്ടുണ്ട്. തെറ്റായ വിവരം റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് നയന്‍ വാര്‍ത്ത പിന്‍വലിച്ചെങ്കിലും കെ സുരേന്ദ്രനും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ തിരുത്താന്‍ തയ്യാറായിട്ടില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധമുണ്ടായി.

മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി കര്‍ണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT