CAA Protest

നരേന്ദ്രമോദി രാജ്യത്തെ രണ്ടായി വിഭജിച്ചു, മോദിഭക്തരെല്ലാം ദേശഭക്തരെന്ന് സ്ഥാപിക്കുന്നുവെന്നും അനുരാഗ് കശ്യപ്

THE CUE

നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് കശ്യപ്.

ഈ സര്‍ക്കാര്‍, അവരുടെ രാഷ്ട്രീയം എന്തുമാകട്ടെ, അവര്‍ ഇപ്പോള്‍ ചെയ്യുന്നത് ചോദ്യമുയര്‍ത്തുന്നവരെ ശത്രുക്കളാക്കി മാറ്റുകയാണ്. അവര്‍ ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ രാജ്യത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. അവര്‍ നിശ്ചയിക്കുന്ന ദേശദ്രോഹികളും ദേശഭക്തരും. ചോദ്യമുന്നയിക്കുന്നവരാണ് ദേശദ്രോഹികള്‍. മോദി ഭക്തരെല്ലാം ദേശഭക്തരും.
അനുരാഗ് കശ്യപ്

ഇന്ത്യാടുഡേ ചാനലില്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് മോദിക്കെതിരെ തുറന്നടിച്ചത്. മുംബൈയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായും ജെഎന്‍യു ആക്രമണത്തിനെതിരായും നടന്ന പ്രക്ഷോഭങ്ങളില്‍ അനുരാഗ് കശ്യപ് പങ്കെടുത്തിരുന്നു.

തുടക്കം മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ട്വിറ്ററിലും സജീവമായി പ്രതികരിക്കുന്നുണ്ട് ജെ എന്‍ യുവിലെത്തി ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യമറിയിച്ച ദീപികാ പദുക്കോണിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം ശക്തമാക്കിയപ്പോള്‍ അനുരാഗ് കശ്യപ് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT