CAA Protest

‘ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന ധ്വനി’; പൗരത്വനിയമത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭ 

THE CUE

പൗരത്വനിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന ധ്വനിയാണ് പൗരത്വ ഭേദഗതിയിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. ആരോടും വിവേചനം കാട്ടുന്നത് അംഗീകരിക്കാനാകില്ല. എല്ലാവരേയും ഒന്നായി കാണണം. സാഹചര്യം വരുമ്പോള്‍ സഭയുടെ വികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും സൂസപാക്യം വ്യക്തമാക്കി. തിരുവനന്തപുരം ബിഷപ്പ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സൂസപാക്യത്തിന്റെ പ്രതികരണം.

നമ്മളുടേത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. മതേതര രാഷ്ട്രമാണ്. ആ രാജ്യത്ത് ആരോടും വിഭാഗീയത കാണിക്കുന്നത് അംഗീകരിക്കാനാകില്ല.
സൂസപാക്യം

അത് ഭരണഘടനയ്ക്കും രാഷ്ട്രത്തിന്റെ ജനാധിപത്യ സംവിധാനത്തിനും മതേതരത്വത്തിനും കാലക്രമേണ വളരെയധികം ദോഷം ചെയ്യുമെന്നും ലാറ്റിന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

പൗരത്വനിയമത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. 

പൗരത്വനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നല്‍കിയ 60ഓളം ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പക്ഷെ, നിയമം നടപ്പാക്കുന്നതിന് സ്റ്റേ ഏര്‍പ്പെടുത്തിയിടുത്തിട്ടില്ല. നോട്ടീസിന് ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജനുവരി 22നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. കോണ്‍ഗ്രസ് നേതാവ്, ജയ്‌റാം രമേശ്, അസം ഗണപരിഷത്ത്, മുസ്ലീം ലീഗ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മതപരമായി വേര്‍തിരിച്ച് പൗരത്വം നല്‍കാനുള്ള നിയമം മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും തുല്യതയേക്കുറിച്ച് വ്യക്തമാക്കുന്ന 14-ാം അനുഛേദത്തിന് എതിരാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT