CAA Protest

‘വേണ്ടാം സിഎഎ’; അറസ്റ്റ് വെല്ലുവിളിച്ച് തമിഴ്‌നാട്ടില്‍ ‘കോലം’ പ്രതിഷേധം; വീട്ടുമുറ്റത്ത് കോലം വരച്ച് സ്റ്റാലിനും കനിമൊഴിയും

THE CUE

തമിഴ്‌നാട്ടില്‍ പൗരത്വഭേദഗതി നിയമത്തിനും എന്‍ആര്‍സിയ്ക്കുമെതിരെ കോലം വരച്ചുകൊണ്ട് വ്യാപക പ്രതിഷേധം. ആന്റി സിഎഎ മുദ്രാവാക്യങ്ങളുമായി കോലം വരച്ചതിന്റെ പേരില്‍ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതോടെയാണ് സമരക്കാര്‍ പുതിയൊരു പ്രതിഷേധ മുറയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിഎംകെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിനും എംപി എം കനിമൊഴിയും തങ്ങളുടെ വീടിന് മുന്നില്‍ ആന്റി സിഎഎ കോലങ്ങള്‍ വരച്ചതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ഗോപാലപുരത്തെ മുറ്റത്തും 'വേണ്ടാം സിഎഎ' കോലമിട്ട് പ്രതിഷേധിച്ചിട്ടുണ്ട്.

കോലം സമരം ഡിഎംകെ പ്രവര്‍ത്തകരെ കൂടാതെ ഇതര പാര്‍ട്ടിക്കാരും പ്രതിഷേധക്കാരും ഏറ്റെടുത്തുകഴിഞ്ഞു. വീടിന് മുന്നില്‍ എന്‍ആര്‍സി, സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ കോലമിട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ എസ് അഴഗിരിയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. 'ഡിഎംകെ കോലം പ്രൊട്ടസ്റ്റ്, കോലം എഗെയ്ന്‍സ്റ്റ് സിഎഎ' തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

ഞായറാഴ്ച്ചയാണ് കോലം വരച്ച് പൗരത്വ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ബസന്ത് നഗര്‍ സ്വദേശികളും 'സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് സിഎഎ' കൂട്ടായ്മ അംഗങ്ങളുമായ സംഘം വീടുകളില്‍ ചെന്ന് അനുമതി വാങ്ങിയ ശേഷം കോലം വരക്കുകയായിരുന്നു. ഇതിനിടെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വരികയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT