CAA Protest

പൗരത്വ പ്രക്ഷോഭം : കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്  

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുന്നില്‍ നിന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍. ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ച് ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലായിരുന്നു പൊലീസ് നടപടി. താന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് കാണിച്ച് പൊലീസ് ഒരു നോട്ടീസ് നല്‍കിയെന്നും കസ്റ്റഡിയിലെടുത്ത് ഒരു ഹോട്ടലിലേക്ക് കൊണ്ട് പോവുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയ്ക്ക് കണ്ണന്‍ ഗോപിനാഥന്റെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാനെത്തരുതെന്നും കണ്ണന്‍ ഗോപിനാഥനോട് ജില്ലാ ഭരണകൂടം ഇന്നലെ അറിയിച്ചിരുന്നു. ചടങ്ങ് നടത്താന്‍ അനുവദിക്കരുതെന്നും തന്നെ ജില്ലയില്‍ പ്രവേശിക്കുന്നത് തടയണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും അലിഗഡിലേക്ക് പോവുമെന്നും ജില്ലാ ഭരണകൂടത്തിന് അവര്‍ക്ക് തോന്നുന്നത് പോലെ ചെയ്യാമെന്നും ഇന്നലെ തന്നെ കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കിയിരുന്നു.

മുന്‍പ് മുംബൈയില്‍ വച്ചും പക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT