ഗവര്‍ണര്‍ 
CAA Protest

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം: ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് വിസി

THE CUE

ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടും റിപ്പോര്‍ട്ട് തേടി. സംഘടകരും പ്രതിനിധികളും പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നോയെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് ഗവര്‍ണര്‍ നേരിട്ട് ഫോണില്‍ സംസാരിച്ചു.

പരിപാടിയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നോ ഇതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതില്‍ സംഘാടകര്‍ എതിര്‍പ്പ് അറിയിച്ചതിന്റെ സാഹചര്യമെന്താണെന്നും റിപ്പോര്‍ട്ട് നല്‍കണം. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നതായാണ് ഗവര്‍ണറുടെ ഓഫീസ് വിലയിരുത്തുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടതായി കണ്ണൂര്‍ സര്‍വകലാശാല വിസി പറഞ്ഞു. പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പേരുണ്ടായിരുന്നില്ല. ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലും പേരുണ്ടായിരുന്നില്ലെന്നും വിസി വിശദീകരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT